Wednesday, August 31, 2011

പുതുമ വേണമത്രേ പുതുമ...


പ്രണയം നാളേക്ക് നീക്കി വെച്ചപ്പോള്‍
യൌവനം കടന്നു പോയി
അരികിലൊരു വാക പൂത്തപ്പോള്‍
അവളും പോയി...

കണ്ണീരു പെയ്തപ്പോള്‍ താഴെയുള്ള ചിരി
നനഞ്ഞു പോയി
ചിരിക്കാന്‍ മറന്നപ്പോള്‍
സുഹൃത്തുക്കളും പോയി...

കപ്പിനും ചുണ്ടിനുമിടയിലുല്ല്ല വഴുക്കലുകളില്‍
എപ്പോഴും ഹൃദയം പൊള്ളി
വസ്ത്രം നനഞ്ഞപ്പോള്‍
മാനവും പോയി...

തെങ്ങിന്‍ ചുവട്ടില്‍ വിരിഞ്ഞ തലയോട്ടി
രാജാവിന്റെ കഥ പറഞ്ഞപ്പോള്‍
വീടും പറമ്പും പോയി...

ശേഷിച്ചതെല്ലാം ചേര്‍ത്തുകെട്ടി
ഒരു കവിതയെഴുതിയപ്പോള്‍
........................
പുതുമ വേണമത്രേ പുതുമ...

No comments:

Post a Comment