Wednesday, January 15, 2014

Dreams @100Mbps..


സ്വപ്‌നങ്ങള്‍ കൃഷി ചെയ്യാന്‍
ഒരു കഷ്ണം ആകാശം
വിലയ്ക്ക് വാങ്ങണം

വെള്ളിമേഘം വലിച്ചു
പന്തല് കെട്ടി,
ചുവട്ടില്‍
സന്തോഷം അടുക്കിവെക്കണം

മുറിയില്‍
ഒരു ഗോദ്രെജ് അലമാര
നിറച്ചും
നക്ഷത്രങ്ങള്‍ വേണം

മുറ്റത്ത് പാര്‍ക്ക് ചെയ്ത
മുന്തിയ ഇനം മഴക്കാറിന്റെ
റിയര്‍ മിററില്‍ വെറുതേ
ഒരു വാല്‍നക്ഷത്രം
തൂക്കിയിട്ടാട്ടണം

രാവില്‍ ഇന്ദ്രദേവന്‍റെ
ഫെയിക്ക് ഐഡിയില്‍
അപ്സരകന്യകളോട്
ചാറ്റ് ചെയത് രസിക്കണം

പിന്നെ...
ടൈം കിട്ടിയാല്‍

അമ്പിളിത്തോണിയില്‍
മഹീന്ദ്ര മോട്ടര്‍ ഫിറ്റ്‌ ചെയ്ത്
ഒരു ക്ഷീരപഥ യോ... യോ...

2 comments:

  1. ശരിക്കും പഴമയും പുതുമയും ഒന്നിക്കുന്ന ഒരു രചന....."സ്വപ്‌നങ്ങൾ കൃഷി ചെയ്യാൻ ഒരു കഷ്ണം ആകാശം വിലക്ക് വാങ്ങണം..."" ആകാശത്തോളം ഉയരുന്ന സ്വപ്‌നങ്ങൾ ഉണ്ടല്ലേ....അങ്ങിനെ തന്നെ വേണം...വെള്ളി മേഖ പന്ദലിനു കീഴെ സന്തോഷം മാത്രം ഉള്ള ഒരു ലോകം.....കൊച്ചു കൊച്ചു ആഗ്രഹങ്ങൾ.......ഒരുപാട് സന്തോഷം തോന്നി വായിച്ചപ്പോ..........

    ReplyDelete
  2. Niram മങ്ങിയ പുഞ്ചിരിയും..........ബാകി ഉള്ള സ്വപ്നങ്ങളും.........ഈ ബാക്കി ഉള്ള സ്വപ്‌നങ്ങൾ പുഞ്ചിരിക്ക് വീണ്ടും നിറം പകരട്ടെ എന്ന് ആശംസിക്കുന്നു........ഒരുപാട് ഇഷ്ടായി.........നിറമുള്ള പുഞ്ചിരി കാണുവാൻ കാത്തിരിക്കുന്നു.................വീണ്ടും എഴുതണം..

    ReplyDelete